Home rss national malayalam പുതിയ വാർത്ത തീരദേശത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്

തീരദേശത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്തെ തീരദേശ മേഖലകളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ചൊവ്വാഴ്ച വൈകിട്ട് 5.30 മുതൽ ബുധനാഴ്ച രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ രാത്രി 8.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Content Highlights:
A high wave and Kallakkadal warning has been issued for Kerala’s coastal regions. Waves up to 1.1 meters are expected along the Thiruvananthapuram coast from Tuesday evening to Wednesday night. Residents and fishermen in Thiruvananthapuram and Kanyakumari are urged to exercise caution.