Home rss national malayalam പുതിയ വാർത്ത കരുതല്‍ തടങ്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ആര്‍ സുഗതന് ജാമ്യം

കരുതല്‍ തടങ്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ആര്‍ സുഗതന് ജാമ്യം

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കാപ്പാ കേസ് ചുമത്തപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം. സുഗതന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (കാപ്പ-KAAPA) കാപ്പാ കേസില്‍ കഴിയവെ, കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിനുള്ളില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് കോര്‍പറേഷന്‍ കൗണ്‍സിലറായി ചുമതലയേറ്റത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ജയിലിലായതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന് പങ്കെടുക്കാന്‍ സാധിക്കാതെ വന്നിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് മുഖേന സുഗതന്‍ സമര്‍പ്പിച്ച ആറ് മാസത്തെ അവധി അപേക്ഷ മേയര്‍ വി വി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.

ജയിലില്‍ കഴിയുന്നതിനിടെ, സുഗതന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്ന ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 ദിവസങ്ങളില്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ടതായി എല്‍ ഡി എഫ് ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണം ബി ജെ പി പൂര്‍ണമായി തള്ളിക്കളഞ്ഞിരുന്നു.

Content Highlights:
The Kerala High Court has quashed the preventive detention order issued against R Sugathan. Following the legal ruling, the court granted him bail. The decision marks a critical turn in the ongoing legal proceedings surrounding his detention.