Home rss national malayalam പുതിയ വാർത്ത തുര്‍ക്കി ഇസ്താംബൂളില്‍ കൗമാരക്കാരി എട്ട് വിദ്യാര്‍ഥികളെ കുത്തി; പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

തുര്‍ക്കി ഇസ്താംബൂളില്‍ കൗമാരക്കാരി എട്ട് വിദ്യാര്‍ഥികളെ കുത്തി; പരുക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

6
0

Source :- SIRAJLIVE NEWS

അങ്കാറ | തുര്‍ക്കിയില്‍ ഇസ്താംബൂളിലെ ഒരു സ്‌കൂളില്‍ കൗമാരക്കാരിയായ പെണ്‍കുട്ടി എട്ട് വിദ്യാര്‍ഥിനികളെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇതില്‍ ഒരു കുട്ടി മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. നഗരത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ബസാക്സെഹിര്‍ പ്രദേശത്തെ ഒരു മിഡില്‍ സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 8.40-ഓടെയാണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

മറ്റൊരു സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ 15 കാരിയാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂള്‍ വളപ്പില്‍ പ്രവേശിച്ച് കൃത്യം നടത്തിയ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഇസ്താംബൂള്‍ ഗവര്‍ണര്‍ ദാവൂത് ഗുല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

കഴിഞ്ഞ മാസം പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഒരു സ്‌കൂളിന് പുറത്ത് കൗമാരക്കാരന്‍ നടത്തിയ വെടിവെപ്പില്‍ 11 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഏപ്രിലില്‍ തെക്കന്‍ തുര്‍ക്കിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൗമാരക്കാര്‍ നടത്തിയ രണ്ട് വെടിവെപ്പ് ആക്രമണങ്ങള്‍ സ്‌കൂളുകളിലെ സുരക്ഷയെക്കുറിച്ച് വലിയ ഞെട്ടലും ആശങ്കയും സൃഷ്ടിച്ചിരുന്നു.

Content Highlights:
A teenage student attacked eight classmates with a knife at a school in Istanbul, Turkey. One of the injured students succumbed to injuries, while seven others remain hospitalized. Authorities have launched a detailed investigation into the motives behind the violent attack.