Home rss national malayalam പുതിയ വാർത്ത ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ന് തുറക്കും

ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ന് തുറക്കും

3
0

Source :- SIRAJLIVE NEWS

ദുബൈ | വേനല്‍ക്കാല അവധിക്ക് ശേഷം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബൈ പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ഇന്ന് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കും. സ്‌കൂള്‍ ഇടക്കാല അവധിക്കാലത്തിന് മുന്നോടിയായാണ് കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.

മോഷന്‍ഗേറ്റ് ദുബൈ, റയല്‍ മാഡ്രിഡ് വേള്‍ഡ്, ലെഗോലാന്‍ഡ് ദുബൈ റിസോര്‍ട്ട്, ദി വേള്‍ഡ് ഓഫ് റിവര്‍ലാന്‍ഡ് എന്നീ നാല് പ്രധാന പാര്‍ക്കുകളും ഒരേസമയമാണ് പുതിയ സീസണില്‍ അതിഥികളെ സ്വീകരിക്കുക.

ഹോളിവുഡ് തീം പാര്‍ക്കായ മോഷന്‍ഗേറ്റില്‍ ഒമ്പതാമത് ‘ഫ്രൈറ്റ് നൈറ്റ്സ്’ ഇന്ന് മുതല്‍ നവംബര്‍ എട്ട് വരെ അരങ്ങേറും. ലയണ്‍സ്ഗേറ്റ് ഹൊറര്‍ സിനിമകളെ ആസ്പദമാക്കിയുള്ള പ്രത്യേക റൈഡുകളും ലൈവ് ഷോകളും പരേഡുകളും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ഡ്രീംവര്‍ക്സ് അനിമേഷന്‍, കൊളംബിയ പിക്ചേഴ്സ് എന്നിവയുടെ ജനപ്രിയ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള 29 റൈഡുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഒരേയൊരു ഫുട്ബോള്‍ ക്ലബ് തീം പാര്‍ക്കായ റയല്‍ മാഡ്രിഡ് വേള്‍ഡില്‍ സ്പാനിഷ് ക്ലബിന്റെ ചരിത്രവും ആവേശകരമായ റോളര്‍ കോസ്റ്ററുകളും ഫുട്ബോള്‍ അനുഭവങ്ങളും ആസ്വദിക്കാനാകും.

Content Highlights: Dubai Parks and Resorts has reopened today for its new season after the summer pause. Visitors can now access Motiongate Dubai, Legoland Dubai Resort, Real Madrid World, and Riverland Dubai. The destination features new family attractions, seasonal entertainment, and updated ticket offers.