Home rss business malayalam തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; സിപിഐഎം രേഖയിൽ നിർദേശം

തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; സിപിഐഎം രേഖയിൽ നിർദേശം

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തെരഞ്ഞെടുപ്പിലുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഭാവിയിൽ നേതാക്കൾ തന്നെ ഏറ്റെടുക്കണമെന്ന നിർദേശവുമായി സിപിഐഎം. വിശാല സംസ്ഥാന കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിക്കുന്ന രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. തീരുമാനം പാളിയാൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം ചുമത്തുന്ന രീതി ഒഴിവാക്കണമെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

നേതാക്കൾ ജനങ്ങളോടും പാർട്ടി അണികളോടും വിനയത്തോടെ പെരുമാറണമെന്നും പ്രസംഗങ്ങൾ കാര്യമാത്രപ്രസക്തമാകണമെന്നും രേഖയിൽ നിർദേശിക്കുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ബ്രാഞ്ച് തലം മുതൽ സംസ്ഥാന കമ്മിറ്റി വരെ നേതാക്കളുടെ വീഴ്ചകളാണ് പ്രധാനമായും ചർച്ചയായിരുന്നത്.

അതേസമയം, തളിപ്പറമ്പിലും പയ്യന്നൂരിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ ജനങ്ങൾക്കും അനുഭാവികൾക്കും തെറ്റിദ്ധാരണ ഉണ്ടായതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഇതിനിടെ, വീഴ്ചകൾ കണ്ടെത്തി തിരുത്താനുള്ള വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി തോൽവിയുടെ ഉത്തരവാദിത്തം നേതാക്കളിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

തളിപ്പറമ്പിൽ പി.കെ. ശ്യാമള പരാജയപ്പെട്ടപ്പോൾ സ്ഥാനാർഥിയെ നിശ്ചയിച്ചത് ജില്ലാ കമ്മിറ്റിയാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ വിശദീകരണം. എന്നാൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകൾ പ്രകാരം പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കം സ്ഥാനാർഥി നിർണയത്തിൽ വീഴ്ചകൾ സംഭവിച്ചിരുന്നുവെന്നാണ് പുറത്തുവന്ന വിവരം.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കേണ്ടതെന്നതും വീഴ്ചകൾ എങ്ങനെ തിരുത്തണമെന്നതും വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചയാകുമെന്നാണ് സൂചന.