Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവും വിജയവും നേടിയതിന് പിന്നാലെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചു.
സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം ജിയോ ഹോട്സ്റ്റാറിനാണ് ലഭിച്ചിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ 37-ാമത്തെ ചിത്രമായ ‘തുടക്കം’ ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിസ്മയ മോഹൻലാലിന്റെയും ആശിഷ് ആന്റണിയുടെയും പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവുകളിൽ ഒന്നെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. തിയേറ്റർ വിജയത്തിന് പിന്നാലെ ഒടിടിയിലും ചിത്രം ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.



