Home rss national malayalam പുതിയ വാർത്ത തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു

7
0

Source :- SIRAJLIVE NEWS

കാസര്‍കോട് | തെരുവുനായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് മടിക്കൈ കീക്കാന്‍കോട്ടെ എം എസ് മോഹനന്‍ (58) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു.

കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്റ്റാന്റിലെ ഡ്രൈവര്‍ ആയിരുന്ന മോഹനന്‍ ഞായര്‍ വൈകീട്ട് അലാമിപ്പള്ളിയില്‍ നിന്നു കാഞ്ഞങ്ങാട് ടൗണിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു. പുതിയ കോട്ട ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ വച്ച് തെരുവ് നായ കുറുകെ ഓടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്ത വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലീല. മക്കള്‍: അജയ്, അനുരാഗ്. മരുമകള്‍: നിമിഷ.

Content Highlights:
An auto driver died in Kanhangad after his vehicle hit an electric pole while swerving to avoid a stray dog. The deceased was identified as MS Mohanan, 58, from Kikan Kot. Two female passengers sustained injuries during the crash and are currently receiving medical care.