Source :- SIRAJLIVE NEWS
തിരുവനന്തപുരം | തലസ്ഥാന ജില്ലയില്‍ തെരുവുനായ ശല്യം അപകടകരമായ വിധത്തില്‍ വര്‍ധിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നസ പരാതിയില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍. പരാതിയില്‍ കേസെടുത്ത ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നോട്ടീസയച്ചു.`ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നോട്ടീസില്‍ പറയുന്നു
പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍, നെടുമങ്ങാട്, വര്‍ക്കല, ആറ്റിങ്ങല്‍ നഗരസഭകള്‍, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം കാരണം ജനജീവിതം ദുസഹമാണ്. ഹോട്ട് സ്‌പോട്ടുകള്‍ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ മൗനം തുടരുന്നതായി പരാതിക്കാരന്‍ ആരോപിച്ചു.
Content Highlights: The Human Rights Commission has taken action on the severe stray dog menace in Thiruvananthapuram district. Chairperson Justice Alexander Thomas issued notices to the LSGD Principal Secretary and Corporation Secretary based on a complaint filed by activist PK Raju. The authorities have been directed to submit a comprehensive report on the matter within one month.




