Home rss national malayalam പുതിയ വാർത്ത നിപയില്‍ നിന്ന് പൂര്‍ണ മുക്തി; 43കാരന്‍ ആശുപത്രി വിട്ടു

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; 43കാരന്‍ ആശുപത്രി വിട്ടു

7
0

Source :- SIRAJLIVE NEWS

കോഴിക്കോട്| നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി ആശുപത്രി വിട്ടു. ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതര നിലയിലായിരുന്ന ഇദ്ദേഹം. ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.

നിലവില്‍ രോഗിക്ക് പൂര്‍ണ ബോധമുണ്ട്. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. സ്‌കാനിങ്ങില്‍ തലച്ചോറിലെ തകരാറുകള്‍ കുറഞ്ഞതായും ഓര്‍മശക്തി സാധാരണ നിലയിലായതായും ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെ ബഹ്‌റൈനില്‍ നിന്നാണ് ആവശ്യമായ റെംഡിസിവര്‍ മരുന്ന് എത്തിച്ചത്.

Content Highlights: A 43-year-old Nipah virus patient from Farook made a full recovery and was discharged from Kozhikode Medical College Hospital. He was treated in the isolation ICU for nearly one and a half months on ventilator support. Doctors confirmed that his cognitive functions and memory returned to normal before his discharge.