Source :- SIRAJLIVE NEWS
തിരുവനന്തപുരം| ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. ഇന്ന് മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ആറ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights:
The India Meteorological Department has issued an orange alert for seven districts in Kerala following continuous heavy rainfall. Educational institutions in six districts have been declared a holiday today. Yellow alerts remain active in the rest of the state with no rain warning for tomorrow.



