Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| നീറ്റ് പുനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. ഡോ.മംഗള കോഹ്ലിയാണ് ഹരജി സമര്‍പ്പിച്ചത്. ചിലയിടങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.

അതേസമയം, പുനപരീക്ഷ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴി എന്‍ടിഎക്ക് നിവേദനം നല്‍കി. 2026 മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുശേഷമാണ് ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീഷ എഴുതിയത്. നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് അന്വേഷണം നടത്തിയത്.

Content Highlights:
A petition has been filed in the Supreme Court by Dr. Mangala Kohli seeking the cancellation of the upcoming NEET UG re-examination. Meanwhile, a group of students submitted a memorandum to the NTA requesting a one-month delay for the test. The initial exam taken by 24 lakh students was cancelled following a paper leak allegation.