Source :- SIRAJLIVE NEWS
കാരന്തൂർ| ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് സ്റ്റാഫ് അംഗങ്ങൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്റ്റാഫുകൾക്കിടയിൽ ഫലവൃക്ഷങ്ങളുടെയും നാണ്യ വിളകളുടെയും തണൽ വൃക്ഷങ്ങളുടെയും പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി കൾച്ചറൽ ആൻഡ് എൻവിറോണ്മെന്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതി മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു.
വിവിധയിനം മാവിൻ തൈകൾ, തദ്ദേശീയ-വിദേശ ഫലങ്ങൾ, ഗ്രാമ്പു, കുരുമുളക് ഉൾപ്പെടെയുള്ള നാണ്യവിളകൾ തുടങ്ങിയവയുടെ നൂറോളം മികച്ചയിനം തൈകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദലി സഖാഫി വള്ളിയാട്, അബൂബക്കർ ഹാജി കിഴക്കോത്ത്, അഡ്വ. മുഹമ്മദ് ശരീഫ്, അക്ബർ ബാദുഷ സഖാഫി, ദുൽകിഫിൽ സഖാഫി, എകെ മൂസ തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights:
Markaz distributed tree saplings to its staff members as part of World Environment Day celebrations. Markaz Director CP Ubaidulla Saqafi inaugurated the green initiative aimed at promoting nature care. Around one hundred high-quality fruit and spice saplings were distributed during the event.







