Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗമാണ് പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പിലാക്കില്ലെന്ന് പറഞ്ഞവരാണ് ഇന്ന് ഭരിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയിൽ പ്രതിപക്ഷത്തിരിക്കെ ഉന്നയിച്ച വാദങ്ങളിൽ നിന്നും മലക്കംമറിഞ്ഞാണ് വി.ഡി. സതീശൻ്റെ പ്രതികരണം. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ വർഗീയ അജണ്ട നടപ്പാക്കില്ലെന്നും കേന്ദ്ര ഫണ്ട് വാങ്ങിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



