Home rss business malayalam പിഎം ശ്രീ പദ്ധതിയിൽ പുതിയ തീരുമാനമില്ല; ഉപസമിതി വീണ്ടും യോഗം ചേർന്ന ശേഷം റിപ്പോർട്ട്: മന്ത്രി...

പിഎം ശ്രീ പദ്ധതിയിൽ പുതിയ തീരുമാനമില്ല; ഉപസമിതി വീണ്ടും യോഗം ചേർന്ന ശേഷം റിപ്പോർട്ട്: മന്ത്രി എൻ. ഷംസുദ്ദീൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ പുതിയ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണ മാത്രമാണ് യോഗം ചേർന്നതെന്നും, വീണ്ടും യോഗം ചേർന്നതിന് ശേഷമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുകയെന്നും മന്ത്രി പി.സി. വിഷ്ണുനാഥും വ്യക്തമാക്കി.

അതേസമയം, പിഎം ശ്രീ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന കടുത്ത നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പദ്ധതി നടപ്പാക്കാത്ത പക്ഷം സമഗ്ര ശിക്ഷ കേരള (എസ്എസ്‌കെ) ഫണ്ട് അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 2027 മാർച്ചിനുള്ളിൽ പിഎം ശ്രീ പദ്ധതിയിൽ അംഗമാകുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്കും എസ്എസ്‌കെ ഫണ്ടിനും അർഹതയുണ്ടാകുകയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്ത പക്ഷം എസ്എസ്‌കെ ഫണ്ട് തടയുമെന്ന നിലപാട് കേന്ദ്രം നേരത്തെയും സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് കേന്ദ്രം കത്തയക്കുകയും ചെയ്തിട്ടുണ്ട്.

എസ്എസ്‌കെ ഫണ്ടിനത്തിൽ കേരളത്തിന് ആകെ ലഭിക്കാനുള്ളത് ഏകദേശം 1,500 കോടി രൂപയാണ്. ഇതിൽ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള 350 കോടി രൂപയും ഇതുവരെ ലഭിക്കാനുണ്ട്. പിഎം ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള സംസ്ഥാന-കേന്ദ്ര തർക്കം തുടരുന്നതിനിടെയാണ് ഫണ്ട് സംബന്ധിച്ച കേന്ദ്രത്തിന്റെ കടുത്ത നിലപാട്.