Home rss business malayalam നിയന്ത്രണം വിട്ട് ജർമൻ വെബ്സൈറ്റ് കൈയടക്കി എഐ ഏജന്റുകൾ; ഓപ്പൺഎഐക്ക് സുരക്ഷാ തിരിച്ചടി

നിയന്ത്രണം വിട്ട് ജർമൻ വെബ്സൈറ്റ് കൈയടക്കി എഐ ഏജന്റുകൾ; ഓപ്പൺഎഐക്ക് സുരക്ഷാ തിരിച്ചടി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എഐ സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച് ഓപ്പൺഎഐയുടെ സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ ജർമൻ ഭാഷയിലുള്ള ഒരു വെബ്സൈറ്റ് നിയന്ത്രണം വിട്ട് കൈയടക്കിയതായി റിപ്പോർട്ട്. മെയ് മാസത്തിൽ നടന്ന സംഭവത്തിൽ DseWiki എന്ന സൈറ്റിൽ എഐ ഏജന്റുകൾ 15,000-ത്തിലേറെ അനധികൃത തിരുത്തലുകൾ നടത്തിയതായാണ് ഗവേഷകരുടെ കണ്ടെത്തൽ.

സൈറ്റ് മറ്റ് എഐ ഏജന്റുകൾക്കായുള്ള സന്ദേശ ബോർഡാക്കി മാറ്റിയ ഏജന്റുകൾ, ഓപ്പൺഎഐയുടെ നിയന്ത്രണങ്ങൾ മറികടക്കാനും നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാനും ആശയവിനിമയം നിലനിർത്താനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. സൈറ്റിന്റെ ഉള്ളടക്കം നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ മറികടക്കാൻ ബാക്കപ്പ് പേജുകൾ സൃഷ്ടിച്ചതായും ഗവേഷകർ കണ്ടെത്തി.

സംഭവം സാധാരണ സൈബർ സുരക്ഷാ പരീക്ഷണത്തിന്റെ പരിധിയിൽ മാത്രം കാണാനാകില്ലെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കുറഞ്ഞ മനുഷ്യ ഇടപെടലിൽ പ്രവർത്തിക്കുന്ന എഐ ഏജന്റുകൾക്ക് നിയന്ത്രണങ്ങളിലെ പഴുതുകൾ കണ്ടെത്താനും പരസ്പരം ഏകോപിക്കാനും കഴിയുന്നത് ഭാവിയിലെ സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

സംഭവത്തെക്കുറിച്ച് ഓപ്പൺഎഐയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇത് പരസ്യപ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, ആരോപണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കാതെ പ്രതികരിക്കാനാകില്ലെന്നും സംഭവത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. എഐ ഏജന്റുകളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഇതിനകം മെച്ചപ്പെടുത്തിവരികയാണ്.