Home BUSINESS NEWS MALYALAM പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച അതേ ശക്തമായ മദ്യവിരുദ്ധ നിലപാടിൽ തന്നെ മുന്നണി ഉറച്ചുനിൽക്കണം; മുഖ്യമന്ത്രി സതീശനെതിരെ വിഎം...

പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച അതേ ശക്തമായ മദ്യവിരുദ്ധ നിലപാടിൽ തന്നെ മുന്നണി ഉറച്ചുനിൽക്കണം; മുഖ്യമന്ത്രി സതീശനെതിരെ വിഎം സുധീരൻ

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയ പുതിയ നികുതി സ്ലാബിൽ കടുത്ത അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ രംഗത്ത്. ഇത്തരം ഒരു നിർദ്ദേശം നിയമസഭയിൽ കൊണ്ടുവരുന്നതിന് മുൻപ് തന്നെ കോൺഗ്രസ് പാർട്ടി തലത്തിലും യു.ഡി.എഫ് മുന്നണിയിലും കൃത്യമായ ചർച്ചകൾ നടത്തണമായിരുന്നു എന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മുന്നണിയിൽ ആലോചിച്ചു കൃത്യമായ ഒരു നയം രൂപീകരിച്ച ശേഷമാണ് തീരുമാനങ്ങൾ എടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളും ജനങ്ങളുടെ ആശങ്കകളും പൂർണ്ണമായും ഒഴിവാക്കാമായിരുന്നു. മദ്യവ്യാപനം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണെന്നും, അതിനാൽ നിയമസഭയിൽ ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ നികുതി പ്രൊപ്പോസൽ പൂർണ്ണമായി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

സർക്കാരിന്റെ സുതാര്യത ഉറപ്പാക്കാനും വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കാതിരിക്കാനും വിവാദങ്ങൾ ഒഴിവാക്കി കാര്യങ്ങൾ തുറന്നുപറഞ്ഞു വേണം മുന്നോട്ട് പോകാനെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ പ്രതിപക്ഷമായ എൽ.ഡി.എഫിനെ മുൻപ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിമർശിച്ച കാര്യങ്ങൾ കൂടി ഉൾക്കൊണ്ട് വേണം ഇപ്പോൾ യു.ഡി.എഫ് സർക്കാർ നടപടികൾ സ്വീകരിക്കാൻ. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ സ്വീകരിച്ച അതേ ശക്തമായ മദ്യവിരുദ്ധ നിലപാടിൽ തന്നെ മുന്നണി ഉറച്ചുനിൽക്കണം.

മയക്കുമരുന്ന് മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് നിലവിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സുധീരൻ, സംസ്ഥാനത്തെ കരിമണൽ ഖനന നയത്തിലും വലിയ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും, തോട്ടപ്പള്ളി ഉൾപ്പെടെയുള്ള മേഖലകളിൽ കരിമണൽ ഖനനം ഇനി ഉണ്ടാവില്ലെന്ന് സർക്കാർ പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.