Home rss business malayalam പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടപടി; നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദേശം

പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടപടി; നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദേശം

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 28-നകം രാജ്യം വിടണമെന്നാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത്.

അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ഫോറിനേഴ്‌സ് ആക്ട് ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ പ്രകാരമാണ് നടപടിയെന്നാണ് വിവരം. ഇമ്രാനെ ഇന്ത്യയിൽനിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കിരിത് സോമയ്യ നേരത്തേ രംഗത്തെത്തിയിരുന്നു. വിദേശ പൗരൻ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിന്റെ ഔചിത്യവും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിലാണ് ഇമ്രാൻ ഖാൻ പങ്കെടുത്തത്. അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടൺ, കസിൻ സെയ്ൻ മേരി ഖാൻ എന്നിവരും പ്രതിഷേധത്തിലുണ്ടായിരുന്നു. പ്രകടനത്തിനിടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം, ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ പ്രതിനിധിയായല്ല, മുംബൈയിലെ താമസക്കാരൻ എന്ന നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ ശബ്ദത്തിനും മേലുള്ള നിയന്ത്രണങ്ങളെയാണ് താൻ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.