Home LATEST NEWS malyalam പുതിയ വാർത്ത ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

5
0

Source :- SIRAJLIVE NEWS

മനില | ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. ഫിലിപ്പീന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെനസ്വേലയില്‍ കഴിഞ്ഞ ദിവസം വന്‍ നാശനഷ്ടം വിതച്ച ഭൂകമ്പമുണ്ടായിരുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 29 കിലോമീറ്റര്‍ താഴെയാണ് ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായത് എന്നതിനാല്‍ വലിയതോതില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂണ്‍ ആദ്യവാരത്തിലും മിന്‍ഡാനാവോയില്‍ ഭൂചലനം ഉണ്ടായിരുന്നു.

7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 1300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു ഭൂകമ്പം കൂടി ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്ത് സുനാമി മുന്നറിയിപ്പുകള്‍ നല്‍കിട്ടിയിട്ടില്ല.

Content Highlights:
A strong 6.5 magnitude earthquake has struck the southern Philippine island of Mindanao, occurring at a depth of 29 kilometers. No immediate casualties or significant structural damages have been reported, and authorities have confirmed there is no tsunami threat. This seismic event follows a devastating 7.8 magnitude tremor in the same region earlier this month.