Home rss business malayalam ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ‘യഥാർഥ ഹീറോ’ എന്ന് നെതന്യാഹു

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ‘യഥാർഥ ഹീറോ’ എന്ന് നെതന്യാഹു

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ദുബായിൽ നിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്യാപ്റ്റൻ മച്ചാറിനെ ‘യഥാർഥ ഹീറോ’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് Flight FZ1073-ലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ബോയിങ് 737 മാക്സ് 8 വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. 33,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം ഏതാനും മിനിറ്റുകൾക്കുള്ളിൽ ഏകദേശം 17,000 അടി വരെ താഴേക്ക് എത്തിയതോടെയാണ് ആശങ്ക ഉയർന്നത്. വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതോടെ അധികൃതർ ആദ്യം ഹൈജാക്കിങ് സംശയിച്ചിരുന്നു.

പിന്നീട് പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷമാണ് സംഭവത്തിന് പിന്നിലെന്നാണ് വ്യക്തമായത്. വിമാനം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സഹപൈലറ്റിനെ ഗുരുതരമായി പരുക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ ചെറുത്തതായാണ് റിപ്പോർട്ട്. കോക്ക്പിറ്റ് വാതിൽ തുറന്നതിനെ തുടർന്ന് യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സഹായത്തോടെ അക്രമിയെ കീഴടക്കുകയായിരുന്നു.

സംഭവത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ മച്ചാറിനെ തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഫ്ലൈദുബായ് താൽക്കാലികമായി നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന പൈലറ്റുമാരുടെ വിവരങ്ങളും സുരക്ഷാ പശ്ചാത്തലവും പരിശോധിച്ച് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ സർക്കാർ അറിയിച്ചു.