Home rss national malayalam പുതിയ വാർത്ത ബയോടെക് ഇൻഡസ്ട്രിയിൽ ട്രെയിനിംഗ് പ്രോഗ്രാം ചെയ്യാം

ബയോടെക് ഇൻഡസ്ട്രിയിൽ ട്രെയിനിംഗ് പ്രോഗ്രാം ചെയ്യാം

5
0

Source :- SIRAJLIVE NEWS

യോടെക് ഇൻഡസ്ട്രിയിൽ ട്രെയിനിംഗ് പ്രോഗ്രാ(ബി ഐ ടി പി)മിൽ പങ്കെടുക്കാൻ അവസരം. ഫരീദാബാദിലെ റീജ്യനൽ സെന്റർ ഫോർ ബയോടെക്‌നോളജി (ആർ സി ബി) നടപ്പാക്കുന്ന പരിശീലന പദ്ധതിയാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി (ഡി ബി ടി)ക്കായാണ് പദ്ധതി നടപ്പാക്കുന്നത്.

ബയോടെക്‌നോളജിയിൽ ബിരുദം കരസ്ഥമാക്കിയവർക്ക് ബയോ എൻജിനീയറിംഗ്, ബയോ മാനുഫാക്ചറിംഗ്, ഫാർമസ്യൂട്ടിക്കൽസ്, അഗ്രി-ബയോടെക്‌നോളജി, വാക്‌സിൻ ഉത്പാദനം തുടങ്ങിയ പ്രമുഖ വ്യവസായ മേഖലകളിൽ തത്സമയ പ്രൊജക്ടുകളുടെ ഭാഗമാകാൻ പദ്ധതി അവസരമൊരുക്കുന്നു.

യോഗ്യത

അംഗീകൃത സർവകലാശാലകളിൽ നിന്ന് ബയോടെക്‌നോളജി അല്ലെങ്കിൽ ബയോ ഇൻഫർമാറ്റിക്‌സ് വിഷയങ്ങളിൽ ബി ഇ, ബി ടെക്, എം എസ്‌സി, എം ടെക്, എം വി എസ്‌സി, എം ബി എ നേടിയവർക്കും ഡി ബി ടി. പി ജി ടീച്ചിംഗ് പ്രോഗ്രാമിന് കീഴിൽ പഠിച്ചവർക്കും അപേക്ഷിക്കാം.

കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സി ജി പി എയോ വേണം. അപേക്ഷകർ 2023-24, 25, 26 അക്കാദമിക വർഷങ്ങളിൽ പഠനം പൂർത്തിയാക്കിവരായിരിക്കണം. ആറ് മാസമാണ് പരിശീലന കാലാവധി.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപെൻഡ് ലഭിക്കും.

ഡി ബി ടി പ്രതിമാസം 10,000 രൂപയും പരിശീലനം നൽകുന്ന കമ്പനി കുറഞ്ഞത് 12,300 രൂപയും സ്‌റ്റൈപെൻഡായി നൽകും.

ആറ് മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി സെക്ടർ സ്‌കിൽ കൗൺസിലിന്റെ ഓൺലൈൻ അസസ്മെന്റ് പാസ്സാകുന്നവർക്ക് നാഷനൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ എസ് ക്യു എഫ്) പ്രകാരമുള്ള അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കും.

തിരഞ്ഞെടുപ്പ്, പരീക്ഷ

ദേശീയതലത്തിൽ കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാണ് തിരഞ്ഞെടുക്കുക. 100 മിനുട്ട് ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ ജനറൽ സയൻസിൽ നിന്ന് 12 ചോദ്യങ്ങളും ബയോടെക്‌നോളജിയുടെ വിവിധ ശാഖകളിൽ നിന്ന് 76 ചോദ്യങ്ങളും ജനറൽ ആപ്റ്റിറ്റ്യൂഡ്/അനലിറ്റിക്കൽ/ജനറൽ നോളജ് വിഭാഗത്തിൽ നിന്ന് 12 ചോദ്യങ്ങളും ഉൾപ്പെടുന്നു. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.

അപേക്ഷ

bitp26.onlineapplicationfor m.org/BITP/ വഴി സെപ്തംബർ ആറ് വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 900 രൂപ. വിവരങ്ങൾക്ക് rcb.res.in/DBTBITP/ സന്ദർശിക്കുക.]

Content Highlights:
The Department of Biotechnology is offering the Biotech Industrial Training Programme through RCB Faridabad. Graduates in biotechnology and related fields can gain six months of hands-on industry training with a stipend. Selection is via a national computer-based test, with applications open until September 6.