Home rss national malayalam പുതിയ വാർത്ത ഇറാനില്‍ വീണ്ടും യു എസ് വ്യോമാക്രമണം; തിരിച്ചടിച്ചാല്‍ ഏറ്റവും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപിന്റെ...

ഇറാനില്‍ വീണ്ടും യു എസ് വ്യോമാക്രമണം; തിരിച്ചടിച്ചാല്‍ ഏറ്റവും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപിന്റെ ഭീഷണി

2
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ |  ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെയും മിഡില്‍ ഈസ്റ്റിലെ യു എസ് സൈനികര്‍ക്ക് നേരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സ് (ഐ ആര്‍ ജി സി) നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നാലെ ഇറാനില്‍ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി യു എസ് .ഇറാന്‍ തിരിച്ചടിച്ചാല്‍ ‘ഏറ്റവും വലിയ ആക്രമണം’ നേരിടേണ്ടിവരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ സമയം രാത്രി 9.30ന് ഇറാനിലെ ഐ ആര്‍ ജി സി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു എസ് സേന ആക്രമണം ആരംഭിച്ചതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്കും അമേരിക്കന്‍ സൈനികര്‍ക്കും നേരെ ഐ ആര്‍ ജി സി നടത്തിയ ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് ഈ നടപടിയെന്ന് പോസ്റ്റില്‍ പറയുന്നു.

അതേ സമയം, ഹോര്‍മുസ് കടലിടുക്കിന് കിഴക്കുള്ള നഗരങ്ങളില്‍ നാല് പ്രൊജക്ടൈലുകള്‍ പതിച്ചതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചാബഹാര്‍, കൊണാരക് പ്രദേശങ്ങളിലാണ് ഇവ പതിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എ പ്രവിശ്യാ ഉദ്യോഗസ്ഥനായ അലി ഖലീലാബാദിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

ഞായറാഴ്ച, ഇറാനിയന്‍ ദ്വീപായ ലാരക്കില്‍ യു എസ് വ്യോമാക്രമണം നടത്തിയിരുന്നു. കപ്പല്‍ച്ചാലുകളില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കുന്നത് തടയാനാണ് ലാരക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകള്‍ ആക്രമിച്ചതെന്നാണ് യു എസ് വാദം.

യു എസിന്റെ പുതിയ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിക്കരുതെന്ന് ചൊവ്വാഴ്ച ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ട്രംപ് ഇറാനിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ തിരിച്ചടിച്ചാല്‍ കൂടുതല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി.

അതേസമയം, യു എസിന്റെ അത്യാധുനിക ആയുധശേഖരം കുറഞ്ഞുവരുന്നു എന്നതും, അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ യുദ്ധത്തോടുള്ള എതിര്‍പ്പും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: The US launched fresh airstrikes targeting IRGC positions in Iran following alleged threats to ships in the Strait of Hormuz. Projectiles hit near Chabahar and Konarak as US forces acted to protect maritime routes. President Donald Trump warned Iran against retaliating, cautioning that any response would face severe consequences