Home rss national malayalam പുതിയ വാർത്ത ബാക്ക് ടു സ്‌കൂള്‍; ഷോപ്പിംഗ് നിര്‍ദേശങ്ങളുമായി ദുബൈ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ്

ബാക്ക് ടു സ്‌കൂള്‍; ഷോപ്പിംഗ് നിര്‍ദേശങ്ങളുമായി ദുബൈ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ്

6
0

Source :- SIRAJLIVE NEWS

ദുബൈ | പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സ്‌കൂള്‍ സാധനങ്ങള്‍ വാങ്ങുന്ന രക്ഷിതാക്കള്‍ക്കായി സുപ്രധാന നിര്‍ദേശങ്ങളുമായി ദുബൈ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ്. വിപണികളില്‍ വ്യാജ ഓഫറുകളും അനാവശ്യ വിലക്കയറ്റവും തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിലും ഷോപ്പിംഗ് മാളുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ദുബൈ കോര്‍പറേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെയര്‍ ട്രേഡിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ടിംഗ് ഡയറക്ടര്‍ അഹ്മമദ് അഹ്‌ലിയാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചത്. പരസ്യപ്പെടുത്തുന്ന ഡിസ്‌കൗണ്ടുകള്‍ യഥാര്‍ഥമാണോ എന്നും സാധനങ്ങളുടെ വില വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങളെ വിപണിയില്‍ നിയോഗിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
പട്ടിക തയാറാക്കുക: സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നതിന് മുമ്പ് അത്യാവശ്യമുള്ള വസ്തുക്കളുടെ കൃത്യമായ ലിസ്റ്റ് തയാറാക്കണം. ഓഫറുകളില്‍ വീണ് അനാവശ്യ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ബജറ്റ് നിശ്ചയിക്കുക: ഷോപ്പിങിനായി മുന്‍കൂട്ടി ബജറ്റ് തയ്യാറാക്കുകയും അത് കൃത്യമായി പാലിക്കുകയും ചെയ്യുക.

വിലകള്‍ താരതമ്യം ചെയ്യുക: കണ്ട ആദ്യ കടയില്‍ നിന്ന് തന്നെ സാധനങ്ങള്‍ വാങ്ങാതെ വിവിധ സ്ഥാപനങ്ങളിലെ വിലയും ഉത്പന്നത്തിന്റെ ഗുണനിലവാരവും താരതമ്യം ചെയ്ത ശേഷം മാത്രം തിരഞ്ഞെടുക്കുക.

ബില്ലുകളും വാറന്റിയും സൂക്ഷിക്കുക: സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകളും ഇലക്ട്രോ
ണിക് ഉപകരണങ്ങളുടെ വാറന്റി കാര്‍ഡുകളും ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെക്കണം.

ഓണ്‍ലൈന്‍ ഷോപ്പിങ് ജാഗ്രത: വിശ്വസനീയമായ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങുക. റിട്ടേണ്‍, റീഫണ്ട് നയങ്ങള്‍ വ്യക്തമായി വായിച്ചു മനസ്സിലാക്കണം.

കുട്ടികളെ പങ്കാളികളാക്കുക: ഷോപ്പിങ് ലിസ്റ്റ് തയാറാക്കുമ്പോള്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുന്നത് സാമ്പത്തിക കാര്യങ്ങളില്‍ അവരില്‍ ഉത്തരവാദിത്തബോധം വളര്‍ത്താന്‍ സഹായിക്കും.

നേരത്തെ ഷോപ്പിങ് നടത്തുക: അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാനും നല്ല ഉത്പന്നങ്ങള്‍ ലഭിക്കാനും നേരത്തെ തന്നെ ഷോപ്പിങ് ആരംഭിക്കുക. ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ എന്തെങ്കിലും രീതിയിലുള്ള നിയമലംഘനങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Content Highlights:
Dubai Consumer Protection Department issued key guidelines for back-to-school shopping as schools prepare to reopen. Officials advised families to create budget lists, compare prices, and keep receipts to protect consumer rights. Inspection teams are active to ensure genuine market discounts.