Home rss business malayalam ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കുമോ? ഉന്നതതല സമിതി രൂപീകരിച്ചു

ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കുമോ? ഉന്നതതല സമിതി രൂപീകരിച്ചു

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ബാങ്കുകളുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കി കുറയ്ക്കണമെന്ന ആവശ്യത്തിൽ പഠനം നടത്താൻ ഉന്നതതല സമിതി രൂപീകരിച്ചു. ബാങ്ക് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അഞ്ച് പേരും ബാങ്ക് ജീവനക്കാരുടെ സംഘടനകളെ പ്രതിനിധീകരിച്ച് ഏഴ് പേരുമാണ് സമിതിയിലുള്ളത്.

ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ രജനീഷ് കർണാടാണ് സമിതിയുടെ അധ്യക്ഷൻ.

ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്നതിനോട് കേന്ദ്ര സർക്കാരിന് നിലവിൽ അനുകൂല നിലപാടല്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ബാങ്ക് മാനേജ്‌മെന്റും ജീവനക്കാരുടെ യൂണിയനുകളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറിൽ പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കാൻ ധാരണയായിരുന്നു. എന്നാൽ ഇത് നടപ്പാക്കാൻ സർക്കാരിന്റെ അനുമതി ആവശ്യമാണ്.

ധനമന്ത്രാലയ പ്രതിനിധികളെ ഉൾപ്പെടുത്താതെയാണ് ഉന്നതതല സമിതി രൂപീകരിച്ചതെന്നതിനാൽ തീരുമാനത്തിന്റെ പ്രായോഗികത സംബന്ധിച്ച് ചോദ്യങ്ങളും ഉയരുന്നുണ്ട്. ഉന്നതതല സമിതി രൂപീകരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബാങ്ക് യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന പണിമുടക്കിൽ നിന്ന് പിന്മാറിയത്.

സർക്കാരിന്റെ അനുമതി ലഭിച്ചാൽ എല്ലാ ശനിയാഴ്ചകളും ബാങ്കുകൾക്ക് അവധിയായേക്കും. ഇതോടെ നിലവിലെ ഒന്നിടവിട്ട ശനിയാഴ്ച പ്രവൃത്തി രീതിക്ക് പകരം ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കുന്ന സംവിധാനമാണ് നിലവിൽ വരിക.