Home rss national malayalam പുതിയ വാർത്ത ബിഎല്‍എഫിന്റെ വനിതാ യൂണിറ്റ് ആദ്യമായി നടത്തിയ സായുധ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഒമ്പത് പാക് സൈനികര്‍...

ബിഎല്‍എഫിന്റെ വനിതാ യൂണിറ്റ് ആദ്യമായി നടത്തിയ സായുധ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഒമ്പത് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അവകാശവാദം

6
0

Source :- SIRAJLIVE NEWS

കറാച്ചി | പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ബിഎല്‍എഫ്) പുതുതായി രൂപീകരിച്ച വനിതാ യൂണിറ്റായ ‘കരീമ ആംഡ് അസോള്‍ട്ട് ഡിവിഷന്‍’ (കെഎഎഡി) ആദ്യമായി നടത്തിയ സായുധ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാകിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ പോരാളികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആക്രമണങ്ങളില്‍ ഒമ്പത് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ബിഎല്‍എഫ് അവകാശപ്പെട്ടു.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഹൈവേയില്‍ ടര്‍ബത്തില്‍ ഈ മാസം 22ന് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ക്വിക്ക് റെസ്‌പോണ്‍സ് ഫോഴ്‌സ് വാഹനവ്യൂഹത്തിന് നേരെ കെ എ എ ഡി അംഗങ്ങള്‍ വെടിയുതിര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോയില്‍ ഒരു വനിതാ കമാന്‍ഡര്‍ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. തുടര്‍ന്ന് വെറും അഞ്ച് അടി അകലെ നിന്ന് സംഘം ആക്രമണം അഴിച്ചുവിട്ടു. ഇത് അവരുടെ മികച്ച പരിശീലന നിലവാരത്തെയാണ് കാണിക്കുന്നത്.

പാകിസ്ഥാന്റെ നിരവധി സൈനിക വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നതായി സംഘടനയുടെ വക്താവ് മേജര്‍ ഗ്വാഹ്‌റാം ബലൂച് പ്രസ്താവനയില്‍ പറഞ്ഞു. വനിതാ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കിയ സംഘടനയുടെ ‘ഖുര്‍ബാന്‍’ യൂണിറ്റ്, തങ്ങളെ വളയാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സേനയുമായി പൊരുതി വിജയം നേടിയതായി അദ്ദേഹം വ്യക്തമാക്കി.ആക്രമണത്തിനിടയില്‍ ഖുര്‍ബാന്‍ യൂണിറ്റ് പോരാളിയായ ചക്കര്‍ മുറാദ് എന്ന ദിലീപ് ജാന്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Content Highlights: Baloch Liberation Front’s newly formed women unit KAAD released video footage of its first armed attack on a Pakistani military convoy in Turbat. The outfit claimed nine Pakistani soldiers were killed in the ambush along the CPEC highway. A spokesperson confirmed one fighter died in the clash.