Home rss national malayalam പുതിയ വാർത്ത ബോളീവിയയിലെ സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം: രണ്ടു മരണം; 81 പേര്‍ക്ക് പരുക്കേറ്റു

ബോളീവിയയിലെ സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം: രണ്ടു മരണം; 81 പേര്‍ക്ക് പരുക്കേറ്റു

5
0

Source :- SIRAJLIVE NEWS

ലാപാസ് | ബൊളീവിയന്‍ തലസ്ഥാനമായ ലാപാസിന് സമീപം വിയാച്ചയിലെ സൈനിക താവളത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 81 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2:30 ഓടെയാണ് അപകടമുണ്ടായത്.

സൈനിക താവളത്തില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വെടിമരുന്ന് സാമഗ്രികള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രി ഏണസ്റ്റോ ജസ്റ്റിനിയാനോ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള നിരവധി് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. ഇനിയും തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സൈനിക താവളത്തില്‍ നിന്ന് കുറഞ്ഞത് 150 മീറ്റര്‍ അകലെ മാറിനില്‍ക്കാന്‍ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥ റിത നെബ്രാസ്‌ക ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ 10 മുതല്‍ 15 വരെ ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും അവര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബൊളീവിയന്‍ പ്രസിഡന്റ് റോഡ്രിഗോ പാസ് അറിയിച്ചു.

Content Highlights: Two people were killed and 81 injured in a major explosion at a military base in Bolivia. The blast occurred due to stored ammunition. Authorities have launched rescue operations.