Home rss business malayalam ഭക്ഷ്യവിഷബാധ; അമിത് ഷായ്ക്ക് ശാരീരിക അസ്വസ്ഥത, കർണാടക പരിപാടികൾ റദ്ദാക്കി

ഭക്ഷ്യവിഷബാധ; അമിത് ഷായ്ക്ക് ശാരീരിക അസ്വസ്ഥത, കർണാടക പരിപാടികൾ റദ്ദാക്കി

5
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഭക്ഷ്യവിഷബാധയെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഛർദിയും തളർച്ചയും ഉണ്ടായതിനെ തുടർന്ന് കർണാടകയിലെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.

സെപ്റ്റംബർ 18 വെള്ളിയാഴ്ച രാത്രി കർണാടകയിലെത്തിയ അമിത് ഷായ്ക്ക് ഹോട്ടലിൽ കഴിയുന്നതിനിടെയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം ഹോട്ടലിൽ വിശ്രമത്തിലായിരുന്നു.

ഡോക്ടർമാരുടെ പരിചരണത്തിന് ശേഷം അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഹുബ്ബള്ളിയിലെ കെ.എൽ.ഇ. ജഗദ്ഗുരു മെഡിക്കൽ കോളേജ്, കെ.എൽ.ഇ. ആശുപത്രി കെട്ടിടങ്ങളുടെ ഉദ്ഘാടനവും ബെലഗാവിയിലെ ശ്രീ ബീരേശ്വര കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവുമായിരുന്നു അദ്ദേഹത്തിന്റെ കർണാടക സന്ദർശനത്തിലെ പ്രധാന പരിപാടികൾ.

ആരോഗ്യപ്രശ്നത്തെ തുടർന്ന് ബെലഗാവിയിലെ ചടങ്ങ് പൂർണമായും റദ്ദാക്കി. ഹുബ്ബള്ളിയിലെ കെ.എൽ.ഇ. മെഡിക്കൽ കോളേജിലെ ഉദ്ഘാടന ചടങ്ങിലും അമിത് ഷായ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം അയച്ച സന്ദേശം മുൻ എം.പി. പ്രഭാകർ കോരെ സദസ്സിനെ അറിയിച്ചു.

അതേസമയം, ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അമിത് ഷാ കെ.എൽ.ഇ. മെഡിക്കൽ കോളേജ് ക്യാമ്പസ് സന്ദർശിച്ചതായി പ്രാദേശിക നേതാക്കൾ അറിയിച്ചു.

ആരോഗ്യനില തൃപ്തികരമായ ശേഷമാണ് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങിയത്.