Home rss business malayalam 20 വർഷത്തെ ദാമ്പത്യത്തിന് പിന്നാലെ ആസ്തി കണക്കുകളും ചർച്ചയിൽ; സൂര്യ–ജ്യോതികയ്ക്ക് 681 കോടി

20 വർഷത്തെ ദാമ്പത്യത്തിന് പിന്നാലെ ആസ്തി കണക്കുകളും ചർച്ചയിൽ; സൂര്യ–ജ്യോതികയ്ക്ക് 681 കോടി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ദക്ഷിണേന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും സംയുക്ത ആസ്തി 681 കോടി രൂപയാണെന്ന റിപ്പോർട്ടുകൾ ചർച്ചയാകുന്നു. അടുത്തിടെ ദാമ്പത്യജീവിതത്തിന്റെ 20-ാം വാർഷികവും ഇരുവരും കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം സ്കോട്ട്‌ലൻഡിലെ ഒരു പള്ളിയിൽ ആഘോഷിച്ചിരുന്നു. മക്കളായ ദിയയും ദേവും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

റിയൽ എസ്റ്റേറ്റ് മേഖലയിലും താരദമ്പതികൾക്ക് വലിയ നിക്ഷേപങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലേക്ക് താമസം മാറ്റുന്നതിന് മുമ്പ് ചെന്നൈ ടി. നഗറിന് സമീപം ഇവർ താമസിച്ചിരുന്ന ആഡംബര ബംഗ്ലാവിന് ഏകദേശം 200 കോടി രൂപ വിലമതിക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ മക്കളോടൊപ്പം മുംബൈയിൽ താമസിക്കുന്ന ആഡംബര അപ്പാർട്ട്മെന്റിന്റെ മൂല്യം ഏകദേശം 70 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിന് പുറമെ BMW, Audi, Mercedes-Benz, Jaguar, Range Rover Vogue തുടങ്ങിയ ആഡംബര കാറുകളും താരദമ്പതികളുടെ വാഹനശേഖരത്തിലുണ്ടെന്നാണ് വിവരം.

1999ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സൂര്യയും ജ്യോതികയും ആദ്യമായി പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറുകയും 2006 സെപ്റ്റംബർ 11ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു.

അഭിനയരംഗത്തിന് പുറമെ നിർമാണ മേഖലയിലും ഇരുവരും സജീവമാണ്. 2013ൽ ആരംഭിച്ച 2ഡി എന്റർടൈൻമെന്റ് എന്ന നിർമാണ കമ്പനിയുടെ ബാനറിൽ ‘ജയ് ഭീം’, ‘24’, ‘കടൈക്കുട്ടി സിംഗം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

അഭിനയവും നിർമാണവും ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തനങ്ങൾക്കൊപ്പം വിവിധ നിക്ഷേപങ്ങളിലൂടെയും സൂര്യ–ജ്യോതിക ദമ്പതികൾ വലിയ സാമ്പത്തിക ആസ്തി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 681 കോടി രൂപയുടെ സംയുക്ത ആസ്തിയെന്ന കണക്കും ഇതിന്റെ ഭാഗമായാണ് പുറത്തുവന്നിരിക്കുന്നത്.