Home rss national malayalam പുതിയ വാർത്ത ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

തൃശ്ശൂര്‍ | ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോട്ട മോസ്‌കോ നഗറിലെ കളക്കാട്ടുകാരന്‍ വീട്ടില്‍ അഫ്‌സല്‍(25)നെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. അഫ്‌സലിന്റെ ഭാര്യ എമില്‍ഡ(22)യാണ് ഇന്നലെ രാത്രി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

പരിയാരം മൂത്തേടന്‍ ബേസിലിന്റെ മകളാണ് എമില്‍ഡ. ഒന്നര വയസുള്ള ഒരു മകനുമുണ്ട്. പഠനകാലത്ത് പ്രണയത്തിലായ വ്യത്യസ്ഥ മതക്കാരായ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് രജിസ്ട്രര്‍ വിവാഹം ചെയ്തത്.ഭര്‍ത്താവിന്റെ പോട്ടയിലുള്ള വീട്ടിലായിരുന്നു താമസം.

അഫ്‌സല്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നതടക്കം കൂട്ടുകാരികള്‍ക്ക് യുവതി അയച്ച ഫോണ്‍ സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.    അഫ്‌സലിന്റെ വീട്ടില്‍ ജനലിന്റെ ഹുക്കില്‍ കഴുത്തില്‍ തുണിചുറ്റി തൂങ്ങികിടന്ന നിലയില്‍ കണ്ടെന്നു പറഞ്ഞാണ്  ഒക്ടോബര്‍ ആറിന്  യുവതിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

Content Highlights:
Chalakudy police arrested 25-year-old Afsal following the death of his 22-year-old wife Emilda at a private hospital in Angamaly. Emilda was hospitalized after being found hanging at her husband’s home in Potta. Police recovered voice messages sent to friends detailing continuous abuse.