Home LATEST NEWS malyalam പുതിയ വാർത്ത മഞ്ചേരിയിൽ ടൂറിസ്റ്റ് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മർക്കസ് നോളജ് സിറ്റി വിദ്യാർത്ഥികൾക്ക് പരിക്ക്

മഞ്ചേരിയിൽ ടൂറിസ്റ്റ് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മർക്കസ് നോളജ് സിറ്റി വിദ്യാർത്ഥികൾക്ക് പരിക്ക്

5
0

Source :- SIRAJLIVE NEWS

മലപ്പുറം | മഞ്ചേരി നെല്ലിപ്പറമ്പിൽ ടൂറിസ്റ്റ് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾക്ക് പരുക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മർക്കസ് നോളജ് സിറ്റിയിയിൽ നിന്ന് പാലക്കാട്ടേക്ക് ഇൻഡസ്ട്രിയൽ വിസിറ്റിനായി പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിലേക്ക് തക്കാളി കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Content Highlights

A tourist bus carrying Markaz Knowledge City students on an IV trip to Palakkad collided with a tomato-loaded pickup van at Nelliparamba in Manjeri, Malappuram. Several passengers sustained non-serious injuries and were admitted to Manjeri Medical College Hospital. The front of the bus was completely destroyed.