Home rss national malayalam പുതിയ വാർത്ത മദ്യലഹരിയിലെത്തിയ മകന്റെ ആക്രമണം; പരുക്കേറ്റ വയോധികന്‍ മരിച്ചു

മദ്യലഹരിയിലെത്തിയ മകന്റെ ആക്രമണം; പരുക്കേറ്റ വയോധികന്‍ മരിച്ചു

5
0

Source :- SIRAJLIVE NEWS

കൊച്ചി | മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മലയാറ്റൂര്‍ സ്വദേശി ദേവസി കുട്ടി (87) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ഡേവിസിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പകല്‍ മൂന്നോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്നതായിരുന്നു ദേവസി കുട്ടി. ഇതിനിടയിലുണ്ടായ പിടിവലിക്കൊടുവില്‍ മകന്‍ പിതാവിനെ തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തല ഭിത്തിയില്‍ ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ദേവസി കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights:
An elderly man succumbed to injuries following a brutal physical assault by his alcohol-intoxicated son. Local police registered a case and launched a detailed investigation into the homicide. Authorities have taken the suspect into custody as further legal proceedings continue.