Home rss national malayalam പുതിയ വാർത്ത മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു; പ്രസംഗം പൂര്‍ത്തിയാക്കിയത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍

8
0

Source :- SIRAJLIVE NEWS

മലപ്പുറം |  തിരൂരില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി നിലച്ചു. ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്. പിന്നീട് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയത്.

കറന്റ് പോയതില്‍ പ്രയാസമുണ്ട്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വൈകാതെ പരിഹാരമാകും. ഇനി ഈ പ്രസംഗത്തെ കുറിച്ച് എന്താണ് വരികയെന്ന് എനിക്ക് അറിയില്ല- മന്ത്രി സദസ്സിനോട് പറഞ്ഞു. സദസദസ്സിലുള്ളവര്‍ മൊബൈല്‍ ഫോണിന്റെ ഫ്ളാഷ് ലൈറ്റ് ഓണ്‍ ചെയ്തതോടെ മന്ത്രി പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.

Content Highlights: Power supply was disrupted while Minister N Shamsudheen was delivering a speech at a Chamber of Commerce event in Tirur, Malappuram. The minister acknowledged the ongoing electricity crisis in the state. He completed his address using mobile phone flashlights turned on by the audience.