Home rss national malayalam പുതിയ വാർത്ത എസ്എസ്എഫ് സെന്റിനറി വൊയേജിന് തുടക്കമായി

എസ്എസ്എഫ് സെന്റിനറി വൊയേജിന് തുടക്കമായി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് |  എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെന്റിനറി വൊയേജിന് തുടക്കമായി. സമസ്ത സെന്റിനറിയുടെ ഭാഗമായി വരുന്ന ഞായറാഴ്ച വരക്കലില്‍ നടക്കുന്ന ‘ആശയ സഞ്ചാരം’ ഇസ്സ കോഡ് ജില്ലാ റാലിയുടെ പ്രചാരണാര്‍ത്ഥമാണ് സെന്റിനറി വൊയേജ് സംഘടിപ്പിച്ചത്. ആദ്യ ദിവസമായ ഇന്ന് നരിക്കുനി, പൂനൂര്‍, താമരശ്ശേരി, ഓമശ്ശേരി, മുക്കം എന്നീ ഡിവിഷനുകളിലാണ് സെന്റിനറി വൊയേജ് പര്യടനം നടത്തിയത് .

സമസ്ത കേന്ദ്ര മുശാവറ അംഗം വിപിഎം ഫൈസി വില്യാപ്പള്ളി മടവൂര്‍ സിഎം മഖാമില്‍ വെച്ച് സെന്റിനറി വൊയേജ് ഫ്‌ലാഗ് ഓഫ് ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി ചെറുവാടി പതാക ഏറ്റുവാങ്ങി.

വിവിധ കേന്ദ്രങ്ങളില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സിപി ഷഫീഖ് ബുഖാരി, ഹനീഫ മാസ്റ്റര്‍ കോരങ്ങാട്, എകെ മുഹമ്മദ് സഖാഫി, ഇബ്രാഹിം മുസ്ലിയാര്‍, റസാഖ് സഖാഫി, മജീദ് പുത്തൂര്‍ തുടങ്ങിയവര്‍ വൊയേജിനെ അഭിസംബോധന ചെയ്തു.
യാസീന്‍ ഫവാസ്, ഇര്‍ഷാദ് സഖാഫി എരമംഗലം, ആഷിക് സഖാഫി കാന്തപുരം, സക്കിയുദ്ദീന്‍ അഹ്‌സനി നടമ്മല്‍ പൊയില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദേശ പ്രഭാഷണം നടത്തി.
ഓരോ ഡിവിഷന്‍ കേന്ദ്രങ്ങളിലും ഡിവിഷനിലെ ഇസ്സ കോഡ് അംഗങ്ങള്‍ അണിനിരന്ന റാലിയും നടന്നു.
ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സമസ്ത, കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ ചേര്‍ന്ന് യാത്ര സംഘത്തെ സ്വീകരിച്ചു.
രണ്ടാം ദിവസമായ ഇന്ന് (ഞായര്‍) രാവിലെ 8.30ന് കാന്തപുരം എ പി മുഹമ്മദ് മുസ്്ലിയാര്‍ മഖാം സിയാറത്തോടെയാണ് സെന്റിനറി വോയേജ് പുനരാരംഭിക്കുന്നത്. തുടര്‍ന്ന്, കൊടുവള്ളി ബിലാല്‍ സെന്ററില്‍ ഇസ്സ കോഡ് സംഗമം നടക്കും. കുന്ദമംഗലം ഡിവിഷന്‍ സംഗമം മര്‍കസില്‍ രാവിലെ 10.30നും മാവൂര്‍ ഡിവിഷന്‍ സംഗമം പൂവാട്ടുപറമ്പ് ജീലാനി സെന്റര്‍റില്‍ ഉച്ചയ്ക്ക് 2നും ഫറോക്ക് ഡിവിഷന്‍ സംഗമം മാത്തറ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് 4നും നടക്കും.
വൈകിട്ട് 6ന് സ്റ്റേഡിയം മസ്ജിദില്‍ നടക്കുന്ന കോഴിക്കോട് ഡിവിഷന്‍ ഇസ്സ കോഡ് സംഗമത്തോടെയാണ് സെന്റിനറി വോയേജ് സമാപിക്കുന്നത്.
ജില്ലാ ഭാരവാഹികളായ ഷുഹൈബ് സി വി കുണ്ടുങ്ങല്‍, സയ്യിദ് ജാബിര്‍ സഖാഫി കായലം,ഫായിസ് എം എംപറമ്പ്, റാഷിദ് ഇ കെ കളരാന്തിരി, അല്‍ഫാസ് ഒളവണ്ണ, റാഷിദ് ബിപി ഇരിങ്ങല്ലൂര്‍, സ്വലാഹുദ്ദീന്‍ സഖാഫി പുള്ളാവൂര്‍, ആദില്‍ മുബാറക്ക് പൊക്കുന്ന്, മന്‍സൂര്‍ സഖാഫി പരപ്പന്‍പൊയില്‍, അബ്ബാസ് കാന്തപുരം, അഷ്‌റഫ് ചെറുവാടി നേതൃത്വം നല്‍കി.

Content Highlights: SSF Kozhikode South District launched the Centenary Voyage in connection with the upcoming Samastha Centenary celebrations at Varakkal. VPM Faisy Vilyapally flagged off the rally from Madavoor CM Makham, with participation from top leaders. The voyage spans multiple divisions and concludes in Kozhikode.