Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.
മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരായിരിക്കാന്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.
Content Highlights: Kerala CM VD Satheesan directed ministers to camp in affected districts to coordinate emergency rain relief operations. Assigned ministers will lead ground efforts in Thiruvananthapuram, Pathanamthitta, Kottayam, and Idukki. The Revenue Minister will oversee overall state-level disaster coordination.




