Home LATEST NEWS malyalam പുതിയ വാർത്ത മഴയും പ്രകൃതിക്ഷോഭവും; മൂന്ന് ജില്ലക്കാര്‍ക്കായി വീണ്ടും പരീക്ഷ നടത്തും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ മാറ്റിവെച്ചു

മഴയും പ്രകൃതിക്ഷോഭവും; മൂന്ന് ജില്ലക്കാര്‍ക്കായി വീണ്ടും പരീക്ഷ നടത്തും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ മാറ്റിവെച്ചു

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  കനത്ത മഴയും പ്രകൃതിക്ഷോഭവും മൂലം ഇന്ന് നടന്ന വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയില്‍ (മൂന്നും നാലും ഘട്ടങ്ങള്‍) പങ്കെടുക്കാന്‍ കഴിയാതിരുന്ന മൂന്ന് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷക്ക് അവസരമൊരുക്കുമെന്ന് പി എസ് സി അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ആണ് വീണ്ടും അവസരം നല്‍കുക.

ഉദ്യോഗാര്‍ഥികള്‍ക്ക് 2026 ഓഗസ്റ്റ് 22 ന് നടത്തുന്ന അവസാനഘട്ട പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പിന്നീട് പി എസ് സി പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും പ്രത്യേകം അറിയിക്കും

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. ആഗസ്റ്റ് 4, 5 തീയതികളില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി വ്യക്തമാക്കി.

Content Highlights: Kerala PSC will re-conduct the 10th level prelims for candidates from Idukki, Kottayam, and Pathanamthitta affected by severe rain. The re-exam is set for August 22, 2026. Additionally, physical tests for Beat Forest Officer in Idukki, Malappuram, and Wayanad have been postponed to a later date.