Home rss national malayalam പുതിയ വാർത്ത മഴ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്‌റെ ഭാഗമായി വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അതേസമയം ബുധനാഴ്ച സംസ്ഥാനത്തുടനീളം സാമാന്യം നല്ല രീതിയില്‍ മഴ ലഭിച്ചു. റാന്നിയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മഴ ലഭിച്ചെങ്കിലും സംസ്ഥാനത്തെ ഉയര്‍ന്ന താപനിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനി രേഖപ്പെടുത്തിയത്.

Content Highlights:

The India Meteorological Department has issued a yellow alert for five districts in Kerala as heavy rainfall is predicted over the next three days. High wind speeds up to 40 km/h and thunderstorms are expected in Pathanamthitta, Kottayam, Ernakulam, Idukki, and Malappuram. Ranni recorded the highest rain.