Home rss national malayalam പുതിയ വാർത്ത മഹീന്ദ്ര XUV 3XO സി എന്‍ ജി ഇന്ത്യയില്‍; ഒക്ടോബര്‍ 15ന് പുറത്തിറങ്ങും

മഹീന്ദ്ര XUV 3XO സി എന്‍ ജി ഇന്ത്യയില്‍; ഒക്ടോബര്‍ 15ന് പുറത്തിറങ്ങും

5
0

Source :- SIRAJLIVE NEWS

ന്യൂ ഡല്‍ഹി | സി എന്‍ ജി വിപണിയിലേക്ക് ചുവടുവെച്ച് മഹീന്ദ്ര. എക്‌സ് യു വി ത്രീ എക്‌സ് ഒ ആയിരിക്കും സി എന്‍ ജി ഓപ്ഷന്‍ ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡല്‍. ഒക്ടോബര്‍ 15ന് ഈ മോഡല്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

വിപണിയിലെത്തുന്നതോടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക്, സി എന്‍ ജി തുടങ്ങി നാല് തരം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ എക്‌സ് യു വി ത്രീ എക്‌സ് ഒ ലഭ്യമാകും. കോംപാക്റ്റ് എക്‌സ് യു വി വിഭാഗത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന മോഡലുകളിലൊന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

എക്‌സ് യു വി ത്രീ എക്‌സ് ഒ യുടെ സി എന്‍ ജി മോഡല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാറിന്റെ വില എത്രയാകുമെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഒക്ടോബര്‍ 15ന് പുറത്തുവിടുമെന്നാഴണ് പ്രതീക്ഷിക്കുന്നത്.

Content Highlights:

Mahindra has announced the launch of its first CNG model, the XUV 3XO CNG, in India on October 15. With this addition, the compact SUV will be available in petrol, diesel, electric, and CNG variants. Further details regarding the official pricing are expected to be disclosed during the release.