Home rss national malayalam പുതിയ വാർത്ത റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ പത്ത് വരെ നിര്‍ത്തിവെച്ചതായി സഊദി അറേബ്യ

റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ പത്ത് വരെ നിര്‍ത്തിവെച്ചതായി സഊദി അറേബ്യ

2
0

Source :- SIRAJLIVE NEWS

റിയാദ് | റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ പത്ത് വരെ നിര്‍ത്തിവെച്ചതായി സഊദി അറേബ്യ. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച രീതിയില്‍ ഹൂതികള്‍ നടത്തിയെന്ന് അവകാശപ്പെടുന്ന മിസൈല്‍ ആക്രമണത്തെത്തുടര്‍ന്നാണ് വിമാന സർവീസുകൾ നിർത്തിയത്. സഊദി തലസ്ഥാനത്തുടനീളം ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടതായും വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായി കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ജാഗ്രത പാലിക്കാനും പ്രാദേശിക അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും റിയാദിലെ ഇന്ത്യന്‍ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.  സാഹചര്യം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ കഴിയാനും ജാഗ്രത പാലിക്കാനും എംബസി നിര്‍ദ്ദേശിച്ചു. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാര്‍ത്തകളും പങ്കുവെക്കുകയോ റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും എംബസി അഭ്യര്‍ത്ഥിച്ചു. ഈ സംഭവവികാസങ്ങള്‍ക്കിടയിലും റിയാദിലെ ഇന്ത്യന്‍ എംബസി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ജിദ്ദയിലെ കോണ്‍സുലേറ്റും വി എഫ് എസ് വഴിയുള്ള സേവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്നും സ്ഥിരീകരിച്ച വിവരങ്ങള്‍ക്കായി എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെ ആശ്രയിക്കാമെന്നും എംബസി അറിയിച്ചു.

സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ (പി ബി എസ് കെ) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറായ 8002471234ല്‍ ബന്ധപ്പെടാവുന്നതാണ്. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് റിയാദില്‍ ആശങ്ക വര്‍ധിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം വരുന്നത്.

മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒക്ടോബര്‍ 10 വരെ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി.

Content Highlights:

Saudi Arabia has suspended flights to Riyadh until October 10 following a missile attack targeting King Khalid International Airport. The Indian embassy advised citizens to stay indoors and avoid sharing unverified videos. Air India Express has canceled its flights to and from Riyadh during this period.