Home rss national malayalam പുതിയ വാർത്ത മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം; ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് പോലീസ്

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണം; ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് പോലീസ്

7
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് പോലീസ്. ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

കെ പി സി സി വക്താവ് രാജു പി നായര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാന്‍ ഡി ജി പി നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തില്‍ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിന്‍ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അറിഞ്ഞുകൊണ്ട് അന്റോ അഗസ്റ്റിന്‍ വ്യാജരേഖ സൂക്ഷിച്ചുവെന്നും മറ്റു രണ്ടുപേരുമായി ഗൂഢാലോചന നടത്തിയെന്നും എഫ് ഐ ആറില്‍ പറയുന്നു.

Content Highlights:
KPCC spokesperson Raju P Nair lodged a DGP complaint against Reporter TV MD Anto Augustine over false marriage allegations against VD Satheesan. The petition accuses him of attempting to destabilize the system using forged documents. Trivandrum Cyber Police recorded the complainant statement.