Home rss national malayalam പുതിയ വാർത്ത ഓണ്‍ലൈന്‍ തട്ടിപ്പ്; 54കാരന് 17 ലക്ഷം രൂപ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പ്; 54കാരന് 17 ലക്ഷം രൂപ നഷ്ടമായി

3
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ 54കാരന് 17 ലക്ഷം രൂപ നഷ്ടമായി. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം 13,000 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. 2026 ജൂണ്‍ 30ന് ഒരു വെബ്സൈറ്റ് പരസ്യം വഴിയാണ് ഇയാള്‍ തട്ടിപ്പിന് ഇരയായത്.

ആദ്യ തവണ നല്‍കിയ പണമോ ലാഭമോ തിരികെ ലഭിക്കാതിരുന്നിട്ടും പല ഘട്ടങ്ങളിലായി തുക വീണ്ടും നിക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Content Highlights: A 54-year-old native of Taliparamba lost Rs 17 lakh in an online investment scam promising high returns within two hours. The victim fell prey to a fraudulent website advertisement in June 2026 and deposited funds in multiple installments. Taliparamba Police registered a case against a Swiss-based firm.