Source :- SIRAJLIVE NEWS
ബെംഗളൂരു| മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ അഫ്രീന (23) ആണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരുക്കേറ്റു.
ബെംഗളൂരുവില്‍ നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ ബിടതിയില്‍വെച്ച് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനത്തില്‍ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. അഫ്രീനയുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി
Content Highlights:
A 23-year-old Malayali woman named Afreena from Mananthavady died in a car accident on the Mysuru-Bengaluru National Highway. The vehicle carrying four passengers collided with a divider near Bidadi while traveling from Bengaluru. The injured occupants were admitted to a nearby hospital.




