Source :- SIRAJLIVE NEWS
തിരുവനന്തപുരം| ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്ശത്തില് ബിജെപി കൗണ്സിലര് ആര് ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന് നിര്ദേശം. ബിഎന്എസ് 192 പ്രകാരം കേസെടുക്കാനാണ് നിര്ദേശം. പരാതിക്കാരിയുടെ മൊഴി പുനലൂര് പോലീസ് രേഖപ്പെടുത്തും. രണ്ട് പരാതികളാണ് ശ്രീലേഖയ്ക്കെതിരെ ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്ക്കും കൊല്ലം റൂറല് എസ്പിക്കുമാണ് പരാതി ലഭിച്ചത്. ഇതിലാണ് കേസെടുക്കാന് നിര്ദേശം നല്കിയിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച പുനലൂരില് നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയില് വെച്ചായിരുന്നു ആര് ശ്രീലേഖയുടെ വിവാദ പരാമര്ശം. ഡല്ഹിയില് നടക്കുന്നത് രാഹുല് ഗാന്ധിയുടെ താണ്ഡവമാണ്. അമിതമായി മയക്കുമരുന്ന് കഴിച്ച ആളെ പോലെയാണ് രാഹുലിന്റെ പെരുമാറ്റം. സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടുകയാണ് രാഹുല് എന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്ശം.
Content Highlights: Police have directed to register a case against BJP councillor R Sreelekha for abusive remarks made against Opposition Leader Rahul Gandhi. Sreelekha claimed Gandhi behaved like someone under the influence of heavy drugs during a speech in Punalur, leading to complaints in Thiruvananthapuram and Kollam.




