Source :- SIRAJLIVE NEWS
എരുമേലി | ‘മറുനാടന് മലയാളി’ ചീഫ് എഡിറ്റര് ഷാജന് സ്കറിയയുടെ പിതാവ് കോട്ടയം ഇടകടത്തി കരിയിലക്കുളം വീട്ടില് കെ ടി സ്കറിയ (91) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്നു.
സംസ്കാര ശുശ്രൂഷകള് ഞായറാഴ്ച രാവിലെ 11.30ന് ഇടകടത്തിയിലെ വസതിയില് നടക്കും. ഉമിക്കുപ്പ ലൂര്ദ്ദ് മാതാ ചര്ച്ച് സെമിത്തേരിയിലാണ് സംസ്കാരം. ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വര്ഷം മുമ്പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കര്ഷകനാണ് സ്കറിയ.
മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്കറിയയാണ് ഭാര്യ. ഷാജന് സ്കറിയ അടക്കം ഏഴ് മക്കളാണുള്ളത്. ചമ്പക്കുളം മാര് കുര്യാളശേരി മ്യൂസിയം മഠത്തിലെ മദര് സുപ്പീരിയര് സിസ്റ്റര് മെഴ്സിറ്റ, മഹാരാഷ്ട്രയില് സത്താറ ജില്ലയിലെ പാഞ്ചഗണിയിലുള്ള റെഡ്ക്രോസ് ഹോസ്പിറ്റലിന്റെ ഡയറക്ടര് ഫാ. ടോമി കരിയിലക്കുളം, ഹൈക്കോടതി അഭിഭാഷകനായ അഡ്വ. എസ് ജിജി, അമേരിക്കയിലെ ലോസ് ആഞ്ചലസിലെ നഴ്സിംഗ് പ്രാക്ടീഷണര് സെലിന് റോയ്, പൂന പഞ്ചഗണി സെന്റ് സേവിയേഴ്സ് ഇന്റര്നാഷണല് സ്കൂള് അഡ്മിനിസ്ട്രേറ്റര് ജോജന്, ചമ്പക്കുളം പോരൂക്കര ബി എഡ് കോളജ് പ്രിന്സിപ്പല് സോജന് എന്നിവരാണ് മറ്റ് മക്കള്.
Content Highlights:
Shajan Skaria, the chief editor of Marunadan Malayali, is mourning the passing of his father. Condolences and tributes are pouring in from various quarters of the media fraternity. Further updates on the funeral and final rites are expected soon.




