Home LATEST NEWS malyalam പുതിയ വാർത്ത വിലങ്ങാട് വനത്തിനുള്ളില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം

വിലങ്ങാട് വനത്തിനുള്ളില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം

5
0

Source :- SIRAJLIVE NEWS

കോഴിക്കോട് | വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം വകുപ്പും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. വനത്തില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.

എത്ര പേര്‍ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. വയനാട് മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന വനമേഖലയാണ് ഇത്. താഴ്‌വരയില്‍ നിന്ന് വടകര റജിസ്‌ട്രേഷനുള്ള രണ്ടു ബൈക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ സമീപ പ്രദേശത്തുള്ളവര്‍ തന്നെയാവാം വനത്തില്‍ പ്രവേശിച്ചതെന്നാണു കരുതുന്നത്.

ട്രക്കിങ്ങിനായി പോയവര്‍ ഇരുട്ടായതോടെ കാട്ടില്‍ കുടുങ്ങിയിരിക്കാമെന്നാണു കരുതുന്നത്. ഇവിടെ ആനയടക്കം വന്യമൃഗ ശല്ല്യമുള്ള പ്രദേശമാണ്. ഫയര്‍ ഫോഴ്‌സും വനം വകുപ്പും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Content Highlights:
A search operation is underway in the Vilangad Waluk forest area in Kozhikode where some youths are suspected to be trapped. Locals alerted authorities after hearing cries for help from the forest which shares a border with Wayanad hills. Two abandoned bikes registered in Vadakara were found nearby.