Home rss national malayalam പുതിയ വാർത്ത വിഴിഞ്ഞത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച; നാല് പവനും 45,000 രൂപയും കവര്‍ന്നു

വിഴിഞ്ഞത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച; നാല് പവനും 45,000 രൂപയും കവര്‍ന്നു

6
0

Source :- SIRAJLIVE NEWS

വിഴിഞ്ഞം | തനിച്ച് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു. വിഴിഞ്ഞം മുക്കോല പഞ്ചവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗിരിജയുടെ (60) വീട്ടിലാണ് കവര്‍ച്ച നടന്നത്. തനിച്ച് താമസിക്കുന്നതിനെ തുടര്‍ന്ന് രാത്രികാലങ്ങളില്‍ ഗിരിജ അയല്‍വീട്ടിലാണ് ഉറങ്ങാറുള്ളത്.

രാവിലെ സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ കതക് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാര കുത്തിത്തുറന്ന് ഒരു പവന്റെ മാല, ഒരു ജോടി കമ്മല്‍, അഞ്ച് മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെ നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും നഷ്ടപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഗിരിജ അയല്‍ക്കാരുടെ സഹായത്തോടെ പോലീസില്‍ വിവരമറിയിച്ചു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.