Home rss national malayalam പുതിയ വാർത്ത സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു

സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു

6
0

Source :- SIRAJLIVE NEWS

റിയാദ് | സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകളാണ് പൈപ്പ് ലൈനില്‍ പതിച്ചതെന്ന് സഊദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൈപ്പ് ലൈന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആക്രമണത്തെ സഊദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു.

ആക്രമണത്തെ ഇറാഖ് ഭരണകൂടവും അപലപിച്ചു. സൗഊയുടെ സുരക്ഷയ്‌ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാഖ് വ്യക്തമാക്കി. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സ്വന്തം അതിര്‍ത്തിയോ വ്യോമപാതയോ അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അല്‍-നുമാന്‍ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.

ഇറാഖിനെതിരെ തല്‍ക്കാലം തിരിച്ചടിക്കേണ്ടെന്നാണ് സഊദി തീരുമാനം. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയല്‍രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നല്‍കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി സഊദിയോട് അഭ്യര്‍ത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരിച്ചടി വേണ്ടെന്നു വച്ചത്. ഇറാഖ് ഭരണകൂടത്തിന് സമയം നല്‍കിക്കൊണ്ട് തല്‍ക്കാലം തിരിച്ചടി നല്‍കേണ്ടതില്ലെന്നാണ് സഊദി അറേബ്യയുടെ തീരുമാനം.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്ന് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ വ്യക്തമാക്കി. സഊദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights:
Saudi Arabia temporarily suspended operations on its East-West oil pipeline after a drone attack launched from Iraq caused damage and injuries. Both Saudi Arabia and Iraq strongly condemned the strike. Saudi Arabia decided to withhold immediate retaliation to allow Iraq time to investigate.