Home rss national malayalam പുതിയ വാർത്ത പവര്‍കട്ട് തുടരുന്നു; ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി

പവര്‍കട്ട് തുടരുന്നു; ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് നീണ്ട ഇടവേളക്കു ശേഷം പവര്‍ക്കട്ട് നടപ്പാക്കേണ്ടിവന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ സര്‍ക്കാറിന് അനുമതി നല്‍കി. ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി.

കെ എസ് ഇ ബിയുടെ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ അംഗീകരിക്കാതിരുന്ന റെഗുലേറ്ററി കമ്മീഷന്‍ നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പീക്ക് ടൈമില്‍ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി.

ഈ സാഹചര്യത്തില്‍ സപ്തംബറില്‍ പവര്‍കട്ട് തുടരേണ്ടി വരും. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെ എസ് ഇ ബി ചെയര്‍മാന്‍ എം ജി രാജമാണിക്യം പറയുന്നത്. മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.

പീക്ക് സമയങ്ങളില്‍ വൈദ്യുതി ആവശ്യകത കൂടാന്‍ കാരണം എസി ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് ആറുമണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ എസി ഉപയോഗിക്കാതെ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Content Highlights:
The Kerala Regulatory Commission authorized KSEB to purchase electricity at higher rates via short-term contracts from October to May. Power cuts will persist through September due to rising consumption from ACs and EV charging. KSEB appealed to the public to avoid using ACs during peak hours.