Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി |കോക്രോച്ച് ജനതാ പാര്‍ട്ടി ( സി ജെ പി ) സ്ഥാപകര്‍ വിശുദ്ധരല്ലെന്നും അവര്‍ക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനിടയിലാണ് താന്‍ ഇക്കാര്യം മനസ്സിലാക്കിയതെന്നും യുവനേതാക്കള്‍ക്ക് രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ലെന്നും വാങ് ചുക് പറഞ്ഞു.
പ്രഖാര്‍ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് വാങ്ചുകിന്റെ പരാമര്‍ശം. സി ജെ പി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അവരെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ താത്പര്യമുള്ളതായി അവര്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. അത്തരത്തില്‍ രാഷ്ട്രീയ അഭിലാഷം ഉണ്ടാവുന്നതില്‍ തെറ്റില്ല. ഒന്നും മോഹിക്കാതിരിക്കാന്‍ മാത്രം വിശുദ്ധരല്ല അവര്‍- സോനം വാങ് ചുക് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥി സമരത്തില്‍ പങ്കുചേരുമ്പോള്‍, അഭിജീത് ദിപ്‌കെ മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് പല വിമര്‍ശകരും പറഞ്ഞിരുന്നു. മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു എന്നത് തെറ്റായി കരുതുന്നില്ല. അതുകൊണ്ടു അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ രാഷ്ട്രീയ അജണ്ടകള്‍ പാടില്ലെന്ന് സി ജെ പി നേതാക്കളായ ദിപ്‌കെ, ദാസ്, രങ്ക എന്നിവരോട് പറഞ്ഞിരുന്നുവെന്നും വാങ്ചുക് വ്യക്തമാക്കി.
Content Highlights:
Social activist Sonam Wangchuk said Cockroach Janata Party founders are not saints and harbor political ambitions. Speaking in a podcast with Prakhar Gupta, he recalled observing them during the Jantar Mantar student protest. He added there is nothing wrong with young leaders having political goals.




