Source :- SIRAJLIVE NEWS
ബംഗ്ലൂരു | കര്‍ണാടകയില്‍ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ധാര്‍വാഡിലെ റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ സീറ്റിനടിയിലായിരുന്നു മൃതദേഹം. കോലാപൂരില്‍ നിന്ന് എത്തിയതായിരുന്നു ട്രെയിന്‍. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോ എന്നാണ് സംശയം. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ജീവനക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ ധാര്‍വാഡ് റെയില്‍വേ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാത്രിയാത്രയ്ക്കിടെ ഒറ്റയ്ക്കായ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉയരുന്നുണ്ട്. മൃതദേഹം അര്‍ധ നഗ്‌നമായ നിലയിലാണ് കണ്ടെത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി മൃതദേഹം ട്രെയിനുള്ളില്‍ ഉപേക്ഷിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല.
മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ യുവതികളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ട്രെയിന്‍ പുറപ്പെട്ട സ്ഥലം മുതല്‍ എത്തിച്ചേര്‍ന്ന ധാര്‍വാഡ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Content Highlights:
A woman’s half-naked body was found under a train seat at Dharwad station in Karnataka. The train arrived from Kolhapur, raising suspicions of assault and murder. Railway Police have launched an investigation and are reviewing CCTV footage to identify the victim and trace the culprits.




