Home rss national malayalam പുതിയ വാർത്ത സി ബി എസ് ഇ ദേശീയ ഉച്ചകോടിയില്‍ ഇടം നേടി നോളജ് സിറ്റി മര്‍കസ് പബ്ലിക്...

സി ബി എസ് ഇ ദേശീയ ഉച്ചകോടിയില്‍ ഇടം നേടി നോളജ് സിറ്റി മര്‍കസ് പബ്ലിക് സ്‌കൂള്‍ ജൂനിയര്‍ സി ഇ ഒ പദ്ധതി

5
0

Source :- SIRAJLIVE NEWS

കോഴിക്കോട്| വിദ്യാർഥികളിൽ സംരംഭകത്വ മികവും തൊഴിൽ സന്നദ്ധതയും വളർത്തിയെടുക്കുന്നതിനായി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ നടപ്പിലാക്കിയ ‘ജൂനിയർ സി ഇ ഒ’ പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരം. സി ബി എസ് ഇ സംഘടിപ്പിക്കുന്ന നാലാമത് ദേശീയ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതിനായി സ്കൂളിന്റെ കേസ് സ്റ്റഡി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രൊജക്റ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 കേസ് സ്റ്റഡികളിൽ ഒന്നായാണ് ഈ പദ്ധതി ഇടം നേടിയത്.

ജൂനിയർ സി ഇ ഒ പ്രോഗ്രാം: സംരംഭകത്വ വിദ്യാഭ്യാസത്തിലൂടെ സ്കൂൾ-ടു-വർക്ക് പരിവർത്തനം സുഗമമാക്കുന്നതിനുള്ള ഒരു സ്കൂൾ അധിഷ്ഠിത മാതൃക’ എന്ന വിഷയത്തിലുള്ള ഗവേഷണ പ്രബന്ധം ഈ മാസം 27 ന് ന്യൂഡൽഹിയിലെ ഡോ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ കെ പി അവതരിപ്പിക്കും.

പഠനത്തോടൊപ്പം പ്രായോഗിക സംരംഭകത്വ അനുഭവങ്ങൾ നൽകി കുട്ടികളെ തൊഴിൽലോകത്തേക്ക് പ്രാപ്തരാക്കുന്നതാണ് ‘ജൂനിയർ സി ഇ ഒ’ പദ്ധതി. അനുഭവാധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് സ്കൂൾ നടപ്പിലാക്കുന്ന നൂതന പ്രവർത്തനങ്ങൾക്കുള്ള വലിയൊരു ആദരവായാണ് ഈ ദേശീയ അംഗീകാരം വിലയിരുത്തപ്പെടുന്നത്. ദേശീയതലത്തിൽ വിദ്യാലയത്തിന്റെ പെരുമ ഉയർത്തിയ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പലിനെയും അധ്യാപകരെയും വിദ്യാർഥികളെയും സ്കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Content Highlights: The Junior CEO project by Knowledge City Markaz Public School has been selected for the 4th CBSE National Summit in New Delhi. Chosen among top 50 national case studies, Principal Sirajuddin KP will present the research paper on October 27. The project fosters student entrepreneurship.