Home rss national malayalam പുതിയ വാർത്ത ഹോര്‍മുസ് ജലപാത തുറക്കല്‍; അവരുടെ നിര്‍ദ്ദേശം ഞാന്‍ നിരസിക്കുന്നു: ട്രംപ്

ഹോര്‍മുസ് ജലപാത തുറക്കല്‍; അവരുടെ നിര്‍ദ്ദേശം ഞാന്‍ നിരസിക്കുന്നു: ട്രംപ്

5
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ |  തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം താന്‍ നിരസിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .ഏഴ് ദിവസത്തിനുള്ളില്‍ ജലപാത തുറക്കുമെന്നാണ്  ഇറാന്‍ അവകാശപ്പെടുന്നത്.

‘അവരുടെ നിര്‍ദ്ദേശം ഞാന്‍ നിരസിക്കുന്നു,’ വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

‘ഇറാന് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനാല്‍, ഉടന്‍ തന്നെ കടലിടുക്ക് തുറക്കുന്ന ഒരു കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നു-ട്രംപ് പറഞ്ഞു. അവര്‍ക്ക് ഒരു കരാറുണ്ടാക്കാന്‍ താല്‍പ്പര്യമുണ്ട്, അത് കുഴപ്പമില്ലെന്ന് ഞാന്‍ കരുതുന്നു. കരാറുകള്‍ ഉണ്ടാക്കാന്‍ തനിക്കും ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു

Content Highlights: US President Donald Trump rejected a proposal from Iran to open the strategic Strait of Hormuz within seven days. Speaking to reporters outside the White House, Trump claimed Tehran is seeking a quick agreement because it is losing badly. He added that while he favors making deals, he firmly turns down their current offer.